പ്രതിസന്ധി ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി, പി.സി.ജോര്‍ജിന്റെ കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനം

single-img
29 March 2015

27-1427443488-pc-georgeകോട്ടയം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പി.സി.ജോര്‍ജിനെ മാറ്റുന്ന കാര്യത്തില്‍ വ്യാഴാഴ്ച താന്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി .ഇക്കാര്യം എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജോര്‍ജിന്റെ കാര്യത്തില്‍ കഴിവതും വേഗത്തില്‍ തീരുമാനമുണ്ടാവും. സ്ഥാനം ഒഴിയുന്നതിന് ജോര്‍ജ് എന്തെങ്കിലും ഉപാധികള്‍ മുന്നോട്ട് വച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് വിശദാംശങ്ങളൊന്നും ഇപ്പോള്‍ പറയാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ജോര്‍ജ് വിഷയം യു.ഡി.എഫിന്‍രെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.