നൃത്ത വിദ്യലയത്തില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവം:അന്വേഷണം സെലിബ്രിറ്റികളിലേക്ക് നീളുന്നു.

single-img
29 March 2015

kanjaavuനൃത്ത വിദ്യാലയമായ താണ്ഡവ്‌ സ്‌ക്കൂള്‍ ഓഫ്‌ ഡാന്‍സില്‍ നിന്നും രഹസ്യ വിവരത്തെ തുടര്‍ന്ന്‌ കഞ്ചാവ്‌ പിടിച്ച സംഭവത്തില്‍ അന്വേഷണം സെലിബ്രിറ്റികളിലേക്കും നീളുന്നു. സ്‌ക്കൂളിലെ സ്ഥിരം സന്ദര്‍ശകരായിരുന്ന സെലിബ്രിറ്റികള്‍ നൃത്തപരിപാടികള്‍ക്ക് പോവുമ്പോള്‍ കഞ്ചാവ് കടത്തിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.

സ്ഥാപനത്തെക്കുറിച്ച് നാട്ടുകാര്‍ക്കും പരാതിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഞ്ചാവ് കടത്തുകേസില്‍ വിദ്യാലയവുമായി ബന്ധമുള്ള ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നതായും പോലീസ് വ്യക്തമാക്കി. പോലീസ്‌ നടത്തിയ തെരച്ചിലില്‍ സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന ഒരു കിലോ കഞ്ചാവ്‌ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ സ്‌കൂള്‍ നടത്തിപ്പുകാരനായ രാജേഷിനെ പോലീസ്‌ ചോദ്യം ചെയ്‌തുവരുകയാണ്‌. വിവിധ താരനിശകളിലെ നൃത്ത പരിപാടികളില്‍ താണ്ഡവത്തില്‍ നിന്ന്‌ കലാകാരന്മാരെ എത്തിച്ചിരുന്നതായി പോലീസ്‌ മുമ്പ്‌ കണ്ടെത്തിയിരുന്നു.

നേരത്തെ ആഡംബര ഫ്ലൂറ്റില്‍ നിന്നും കൊക്കെയ്‌നുമായി സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും അറസ്റ്റിലായ സംഭവത്തെത്തുടര്‍ന്ന് കൊച്ചിയിലെ മയക്കുമരുന്ന് കണ്ണികളെത്തേടിയുള്ള പോലീസ് അന്വേഷണം വീണ്ടും സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് പോലീസ് അറയിച്ചിരുന്നു.