പുതിയ രാഷ്ട്രീയ പാര്‍ട്ടി ജന്മമെടുക്കുമോ? ആദര്‍ശങ്ങള്‍ കാറ്റില്‍പ്പറത്തിയ ആം ആദ്മി നേതാക്കള്‍

single-img
29 March 2015

More-leaders-from-Kerala-to-join-AAP36ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും കലഹിച്ച് പുറത്തുചാടിയ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കും എന്ന് സൂചന. എഎപിയിലെ അസംതൃപ്തരായ നേതാക്കള്‍ പ്രശാന്ത് ഭൂഷണിനും യോഗേന്ദ്ര യാദവിനുമൊപ്പം പുതിയ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. എഎപി നേതാവായ അനന്ദ് കുമാറാണു പുതിയ പാര്‍ട്ടി സംബന്ധിച്ച സൂചന നല്‍കിയത്. പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കുന്നത് ഒന്നിന്റെയും അവസാനമല്ലെന്നും പുതിയ പ്രസ്ഥാനത്തിന് അവര്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ, പ്രമുഖ പരിസ്ഥി തി പ്രവര്‍ത്തക മേധാ പട്കര്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചിരുന്നു. യാദവിനെയും ഭൂഷണെയും പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് അവര്‍ പാര്‍ട്ടി വിട്ടത്. കഴിഞ്ഞ വര്‍ഷം നടന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ മുംബൈയില്‍ നിന്നുള്ള എഎപി സ്ഥാനാര്‍ഥിയായിരുന്നു മേധാ പട്കര്‍.ജനുവരിയിലാ ണ് അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. യാദവിനോടുംഭൂഷണോ ടും പാര്‍ട്ടി നീതി കാണിച്ചില്ലെ ന്നും അവര്‍ ആരോപിച്ചു.