ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ മോക്ക മോക്ക തിരിച്ചടിച്ചു

single-img
28 March 2015

mauka-mauka-ind-vs-ire6

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മോക്കാ മോക്കാ പരസ്യം ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനുതന്നെ പാരയായി. മോക്ക മോക്ക പരസ്യം വെച്ച് പാകിസ്ഥാനെയും മറ്റു രാജ്യങ്ങളെയും കളിയാക്കി, ഒടുവില്‍ ഇന്ത്യ സെമിയില്‍ ഓസീസിനോട് 95 റണ്‍സിന് പരാജയപ്പെട്ടതോടെ അത് ബൂമറാങ് പോലെ തിരിച്ചുവന്നിരിക്കുകയാണ്.

ഇന്നലെ വൈകുന്നേരം 4 മണിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ആസ്ഥാനത്തേക്ക് വന്നത് 200 ലധികം ഫോണ്‍ കോളുകളായിരുന്നു. എയല്ലാ കോളുകള്‍ക്കും പറയാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം: മോക്ക മോക്ക… പാക്ബംഗ്ലാദേശ് ആരാധകരുടെ മോക്കോ മോക്കാ ഫോണ്‍കോളുകള്‍ കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വലഞ്ഞ ദിനമായിരുന്നു ഇന്നലെ.

ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ ജയിക്കുന്ന ദിവസം പടക്കം പൊട്ടിക്കാന്‍ കാത്തിരിക്കുന്നതായിരുന്നു ആദ്യത്തെ മോക്കാ പരസ്യം. പിന്നീട് ഇന്ത്യയുടെ എതിരാളികളുടെ ജേഴ്‌സികളിലും അവസാനം ഇന്ത്യന്‍ ജേഴ്‌സിയിലും പാക് ആരാധകന്‍ മോക്കാ മോക്കാ പരസ്യങ്ങളില്‍ വന്നു. ഇതിന് പ്രതികാരമെന്നോണമാണ് പാക്-ബംഗ്ലാദേശ് ആരാധകര്‍ സംയുക്തമായി ബി.സി.സി.ഐ ഓഫീസിലേക്ക് വിളിച്ച് മോക്ക മോക്ക പറഞ്ഞത്.

എതിര്‍ ടീം ആരാധകര്‍ ബിസിസിഐ വെബ്‌സൈറ്റില്‍ നിന്നും നമ്പറെടുത്താണ് വിളിക്കുന്നതെന്നും ശല്യം കൂടിയപ്പോള്‍ തുടര്‍ന്നപ്പോള്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തുവെന്നും ബി.സി.സി.ഐ മെമ്പര്‍ അറിയിച്ചു. പിന്നെയാണ് വന്ന ഫോണ്‍കോളുകള്‍ പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.