ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അരുവിക്കര ചരിത്രത്തിലേക്ക്; ഡ്യൂട്ടിക്കിടെ മദ്യപിച്ച അരുവിക്കര കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരെ ഋഷിരാജ് സിംഗ് സസ്‌പെന്റ് ചെയ്തു

single-img
28 March 2015

liquor_260_1323871344സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് പുകവലിക്കാനോ മദ്യപിക്കാനോ പാടില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ ആദ്യ സസ്‌പെന്‍ഷന്‍ അരുവിക്കരയില്‍. ഡ്യൂട്ടിക്കിടെ മദ്യപിച്ച അരുവിക്കര കെ.എസ്.ഇ.ബി ഓഫീസിലെ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.

സബ് എഞ്ചിനീയര്‍ രാമചന്ദ്രന്‍, വര്‍ക്കര്‍ റജി കുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഡ്യുട്ടിക്കിടെ ലഹരി ഉപയോഗിക്കരുതെന്നും വിലക്ക് ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരേ മേലുദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. അല്ലാത്തപക്ഷം മേലധികാരികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.