കൃഷിനാശം വിലയിരുത്താന്‍ സോണിയാ ഗാന്ധി രാഹൂലിന്റെ മണ്ഡലത്തില്‍

single-img
28 March 2015

sonia-gandhi-haryana-pti-650_650x400_41426940614രാഹൂല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ അമേത്തി ശരിക്കും നാഥനില്ലാ കളരിയായി മാറുകയായിരുന്നു. എന്നാല്‍ രാഹൂല്‍ പാര്‍ട്ടിയില്‍ താല്‍കാലികമായി മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ പരാതി കേള്‍ക്കാന്‍ അമേത്തിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി തന്നെ നേരിട്ടെത്തി. തന്റെ സ്വന്തം മണ്ഡലമായ റായ്ബറേലിയിലും സോണിയാ ഗാന്ധി സന്ദര്‍ശനം നടത്തി. കനത്ത മഴയെ തുടര്‍ന്ന് യു.പി യില്‍ കനത്ത കൃഷിനാശമാണ് ഉണ്ടായരിക്കുന്നത്.

റായ്ബറേലിയിലെ ഫര്‍സത്ഗഞ്ജ് എയര്‍ഫീല്‍ഡില്‍ ഇറങ്ങിയ സോണിയ അവിടെ നിന്ന് കാര്‍ മാര്‍ഗമാണ് ഗ്രാമത്തിലേക്ക് വന്നത്. വഴിയരികില്‍ തന്നെ കാത്തു നിന്ന കര്‍ഷകരുമായി സംസാരിക്കാനും അവരെ ആശ്വസിപ്പിക്കാനും സോണിയ സമയം കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ തീവണ്ടി അപകടത്തില്‍ ജീവന്‍ നഷ്ടമായ ഷീത്‌ല പ്രസാദിന്റെ കുടുംബാംഗങ്ങളേയും സോണിയ സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു കൊണ്ട് അടുത്തിടെ അമേത്തിയിലും യു.പയിലെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് അമേത്തിയില്‍ സോണിയാ ഗാന്ധി സന്ദര്‍ശനം നടത്തിയത്.