പിതാവ് ഫേസ്ബുക്ക് ചാറ്റിംഗ് വിലക്കി, ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കി

single-img
28 March 2015

fb chatപിതാവ് ഫേസ്ബുക്ക് ചാറ്റിംഗ് വിലക്കിയതിന്റെ പേരില്‍ ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കി. പിതാവ് വഴക്കുപറഞ്ഞതിലുള്ള മനോദുഖമാണ് ജീവനൊടുക്കാന്‍ മകനെ പ്രേരിപ്പിച്ചത്. അലഹബാദിലാണ് സംഭവം. ബുധനാഴ്ച രാത്രി മകന്‍ ഫേസ്ബുക്കില്‍ ചാറ്റു ചെയ്യുന്നതു കണ്ട പിതാവ് മകനെ ശകാരിക്കുകയും ഫോണ്‍ വാങ്ങിയെറിയുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ മുറിയില്‍ കയറി വാതിലടച്ച മകന്‍ മുറിയിലുണ്ടായിരുന്ന റിവോള്‍വറെടുത്തു സ്വയം വെടിവയ്ക്കുകയായിരുന്നു.

വെടിയൊച്ച കേട്ടെത്തിയ വീട്ടുകാരും അയല്‍വാസികളും മുറി ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബാലനെയാണു കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.