ന്യൂസിലാന്റിന് കപ്പ് നേടിയേ മതിയാകു; ന്യൂസിലാന്റിനെ ഒരു ടീമാക്കി മാറ്റിയ, ഇന്ന് രക്താര്‍ബുദത്താല്‍ ദിവസങ്ങള്‍ എണ്ണി ജീവിക്കുന്ന അവരുടെ മാര്‍ട്ടിന്‍ ക്രോയ്ക്കു വേണ്ടി അവര്‍ക്കത് നേടണം

single-img
28 March 2015

martincroweനാളെ ഓസ്‌ട്രേലിയയുമായുള്ള ലോകകപ്പ് ഫൈനല്‍ കളിക്കുമ്പോള്‍ ന്യൂസിലാന്റ് ടീം അംഗങ്ങളുടെ മനസ്സില്‍ ഒരു മുഖമായിരിക്കും. ഗാലറിയിലിരുന്ന് കണ്ണീരോടെ തങ്ങളുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്ന അവരുടെ ക്രോയുടെ മുഖം മാത്രം. അതുകൊണ്ട് തന്നെ ചരിത്രത്തില്‍ ആദ്യമായി അവര്‍ക്ക് ലോകകപ്പ് നേടണം.

ലോകക്രിക്കറ്റില്‍ ദുര്‍ബലരായിരുന്ന ന്യൂസിലാന്റ് ടീമിനെ ഒത്തിണക്കമുള്ള ഒരു ടീമാക്കി മാറ്റി 1992 ലെ ലോകകപ്പില്‍ മറ്റുരാജ്യങ്ങളെ വിറപ്പിച്ച ക്യാപ്റ്റനാണ് മാര്‍ട്ടിന്‍ ക്രോ. പക്ഷ എന്നിരുന്നാലും കിവീസിന് ലോകകപ്പ് നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 1992 ലെ ലോകകപ്പില്‍ സെമി ഫൈനലില്‍ എത്തിയ ന്യൂസിലാന്റ് പാകിസ്ഥാനോട് തോറ്റ് പുറത്താകുകയായിരുന്നു.

ഇന്ന് മാര്‍ട്ടിന്‍ക്രോ രോഗക്കിടക്കയിലാണ്്. ബഌ് ക്യാന്‍സര്‍ രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണെങ്കിലും ന്യൂസിലന്‍ഡിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ച് താന്‍ ഗാലറിയിലുണ്ടാകുമെന്നും ഒരുപക്ഷേ താന്‍ നേരിട്ട് കാണുന്ന അവസാന മത്സരമാണ് ഇതെന്നും മാര്‍ട്ടിന്‍ ക്രോ പറഞ്ഞു.

ജീവിതത്തിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന ഞാന്‍ ഒരു പക്ഷെ നേരിട്ടുകാണുന്ന അവസാന മല്‍സരമാകും ഇത്. ടീമിന്റെ വിജയത്തിനായി കണ്ണീരടക്കി പ്രാര്‍ത്ഥിച്ച് ഞാന്‍ ഗാലറിയിലുണ്ടാകുമെന്നും ക്രോ പറഞ്ഞു.

ന്യൂസിലന്‍ഡിനുവേണ്ടി 77 ടെസ്റ്റ് മല്‍സരങ്ങളില്‍ 16 സെഞ്ച്വറികള്‍ ഉള്‍പ്പടെ 5444 റണ്‍സും 143 ഏകദിനമത്സരങ്ങളില്‍ നാല് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 4704 റണ്‍സും ഈ പ്രതിഭ നേടിയിട്ടുണ്ട്.