പ്രകൃതി സംഹാരതാണ്ഡവമാടി, കര്‍ഷകന്റെ അധ്വാനം വെള്ളത്തിലായി

single-img
28 March 2015

craziest-weather-windy-hurricaneഒരു കൂട്ടം കര്‍ഷകര്‍ നെയ്ത്കൂട്ടിയ സ്വപ്നങ്ങളാണ് പ്രകൃതി തല്ലികെടുത്തിയത്. ആലപ്പുഴ ജില്ലയിലെ ചെറുതന ഗ്രാമപഞ്ചായത്തില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നഷ്ടം. ഈ മേഖലയില്‍ കൃഷിനാശവും വ്യാപകമാണ്. കൊയ്തു ചാക്കകളില്‍ സംഭരിച്ചിരുന്ന 100 ക്വിന്റല്‍ നെല്ല് പൂര്‍ണമായും വെള്ളത്തിലായി. 200 ഹെക്ടറിലെ നെല്‍ക്കൃഷി നശിച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ട് 11 കെവി വൈദ്യുത പോസ്റ്റ് ഉള്‍പ്പെടെ ആറു വൈദ്യുത പോസ്റ്റുകള്‍ നിലംപറ്റി. ആയിരത്തിലധികം കുലവാഴകള്‍ ഉള്‍പ്പെടെ മേഖലയിലെ കൃഷി പൂര്‍ണമായും നശിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം വീണ്ടും മഴപെയ്താല്‍ കൂടുതല്‍ നാശത്തിന് സാധ്യതയും നിലനില്‍ക്കുണ്ട്. മാത്രമല്ല പാടശേഖരങ്ങളില്‍ കൊയ്ത്ത് തടസ്സപ്പെടാനുള്ള സാധ്യതയും ഏറെയാണ്.