ടീമിനെ വിജയത്തീരത്ത് എത്തിച്ച് പടിയിറങ്ങാന്‍ മൈക്കല്‍ ക്ലാര്‍ക്ക് , ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു

single-img
28 March 2015

4078974-3x2-940x627നാളെ ലോകപ്പ് ഫൈനല്‍ നടക്കാനിരിക്കെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഏകദിന മത്സരങ്ങളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു.തികച്ചും അപ്രതീക്ഷിതമായാണ് ലോകകപ്പ് ഫൈനല്‍ തന്റെ അവസാന ഏകദിന മത്സരമാണെന്ന് മൈക്കല്‍ ക്ലാര്‍ക്ക് അറിയിച്ചത്.
ഇന്ത്യയുമായുള്ള സെമി ഫൈനലിന് ശേഷമാണ് വിരമിക്കല്‍ തീരുമാനമെടുത്തതെന്ന് ക്ലാര്‍ക്ക് പറഞ്ഞു. ഏകദിനത്തില്‍ നിന്നും വിരമിച്ചെങ്കിലും ടെസ്റ്റില്‍ തുടരുമെന്ന് 33കാരനായ ക്ലാര്‍ക്ക് പറഞ്ഞു.
അതേസമയം സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തെരെഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2019ലെ ലോകകപ്പില്‍ കളിക്കാനാകില്ലെന്ന് ഇപ്പോള്‍ തന്നെ ഏകദേശം ഉറപ്പാണ്. അടുത്ത ക്യാപ്റ്റന് വരും ലോകകപ്പിന് മുന്നോടിയായി ടീമിനെ ഒരുക്കുന്നതിന് തന്റെ വിരമിക്കല്‍ സഹായിക്കുമെന്നും ക്ലാര്‍ക്ക് പ്രത്യാശ പ്രകടിപ്പിച്ചു.