തന്റെ ആദ്യചിത്രമായ സാത് ഹിന്ദുസ്ഥാനിയില്‍ മധുവിനൊപ്പം നില്‍ക്കുന്ന അപൂര്‍വ്വ ഫോട്ടോ പ്രസിദ്ധപ്പെടുത്തി അമിതാഭ് ബച്ചന്‍

single-img
28 March 2015

Amithabhഇന്ത്യയിലെ ഏഴ് സ്ഥലങ്ങളില്‍ നിന്നുള്ള ഏഴ് പട്ടാളക്കാരുടെ കഥയായ സാത് ഹിന്ദുസ്ഥാനിയാണ് മലയാള താരം മധു അഭിനയിച്ച ആദ്യ ഹിന്ദി ചിത്രം. ഈ ചിത്രത്തിന് വേറൊരു പ്രത്യേകത കൂടിയുണ്ട്. ഇതിഹാസ താരം അമിതാഭ് ബച്ചന്റെ ആദ്യ ചിത്രമെന്ന പ്രത്യേകത.

സാത് ഹിന്ദുസ്ഥാനിയിലെ അപൂര്‍വമായ ഒരു ചിത്രം ബിഗ്ബി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മാത്രമല്ല പോസ്റ്ററിലുള്ളവരെ ബച്ചന്‍ പേരെടുത്ത് പരിചയപ്പെടുത്തുകയും ചെയ്തു. അന്‍വര്‍ അലി, മധുകര്‍, ഉത്പല്‍ ദത്ത്, എബി അഥവാ അമിതാഭ്ബച്ചന്‍, ജലാല്‍ അഘ, മധു എന്നിവരാണ് അവര്‍ എന്നാണ് ബച്ന്‍ തന്റെ ട്വിറ്ററില്‍ സൂചിപ്പിച്ചിരിക്കുന്നത്.