കാലില്‍ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ച നിലയില്‍ കണ്ടെത്തിയ പ്രാവിനെ തീരസംരക്ഷണ സേന പിടികൂടി

single-img
28 March 2015

MODO-j9Sp91CRm-fഗുജറാത്ത് തീരപ്രദേശത്തുനിന്ന് തീരദേശസംരക്ഷണ ദേഹത്ത് ട്രാന്‍സ്മിറ്റര്‍ പിടിപ്പിച്ച പ്രാവിനെ കണ്ടെത്തി. സേനയുടെ പിടിയിലായ പ്രാവിനെ പോലീസിന് കൈമാറിയിരിക്കുകയാണ്.

ടാങ്കില്‍ നിന്ന് വെള്ളം കുടിക്കുന്ന പ്രാവിന്റെ ഒരു കാലില്‍ ലോഹമോതിരവും മറു കാലില്‍ ട്രാന്‍സ്മിറ്ററും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സേന പ്രാവിനെ പിടികൂടിയത്. ലോഹമോതിരത്തില്‍ നമ്പര്‍ 28733 എന്നെഴുതിയിട്ടുണ്ടെന്നും പ്രാവിന്റെ ചിറകില്‍ റസൂല്‍ ഉള്‍ അല്ലാഹു എന്ന് ആലേഖനം ചെയ്തിട്ടുണ്ടെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു.

ഭീകരാക്രമണത്തിനോ,ചാരവൃത്തിക്കോ ആയിരിക്കാം പ്രാവിനെ ഉപയോഗിച്ചെതെന്നും പക്ഷിയെ തിരിച്ചറിയാനുള്ള നമ്പറാകാം കാലില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. പ്രാവിന്റെ കാലില്‍ ഘടിപ്പിച്ചിരുന്ന ട്രാന്‍സ്മിറ്റര്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.