ഇടുക്കി സ്വദേശിനിയായ ഇരുപതുകാരി ഫേസ്ബുക്കിലൂടെ പ്രണയത്തിലായത് മുപ്പതുകാരന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായി; നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തേടിയെത്തിയത് പെയിന്റിംഗ് ജോലിചെയ്യുന്ന അന്‍പത്തഞ്ച് വയസ്സുള്ള സത്യശീലന്‍പിള്ളയും

single-img
28 March 2015

Sathyaseelan

മുപ്പതുകാരന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായി ഫേസ്ബുക്കിലൂടെ പ്രണയത്തിലായ ഇരുപതുകാരി കാമുകനെ നേരിട്ട് കാണണമെന്ന് ആവശ്യപ്രകാരം മുഖാമുഖം കണ്ടപ്പോള്‍ ബോധം കെട്ടുവീണു. മുപ്പത്കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെയും പ്രതീക്ഷിച്ച് ചെന്ന പെണ്‍കുട്ടി കണ്ടത് അന്‍പത്തിയഞ്ച് വയസ്സുള്ള പെയിന്റ് പണിക്കാരനായ വ്യക്തിയെ.

ആലപ്പുഴ കരുമാടി കാര്‍ത്തികയില്‍ സത്യശീലന്‍പിള്ളയെ പോലീസ് അറസ്റ്റുചെയ്തു. ഗള്‍ഫില്‍ പെയിന്ററായ ഇയാള്‍ പലപേരുകളില്‍ ഉള്ള ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കോടതി ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പലപേരുകളില്‍ വ്യത്യസ്തമായ പ്രൊഫൈല്‍ ഫോട്ടോകള്‍ ഇട്ടാണ് ഇയാള്‍ പെണ്‍കുട്ടികളെ വലവീശിപ്പിടിച്ചിരുന്നതെന്നാണ് പോലീസഌപറയുന്നത്. മധുരമായി സംസാരിച്ച് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുകയും വഴങ്ങാത്തവരെ അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യുമായിരുന്നുവെന്നും പോലീസ് പറയുന്നു.

ഭാര്യയും കുട്ടികളുമുള്ള ഇയാള്‍ സംസ്ഥാനത്ത് പലയിടത്തും ഇതേ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബഹ്‌റിനില്‍ പെയിന്ററായി ജോലി നോക്കുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇടുക്കി കരുണാപുരം സ്വദശിനിയായ ഇരുപതുകാരിയെ കാണാനാണ് സ്ഥലത്ത് എത്തിയത്. തനിക്ക് മുപ്പത് വയസ്സ് ഉണ്ടെന്നും ഗള്‍ഫില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണെന്നും പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ കൈയിലെടുത്തത്. പക്ഷേ തന്റെ കാമുകന്റെ രൂപം കണ്ടതോടെ പെണ്‍കുട്ടി സ്ഥലത്ത് ബോധം കെട്ടു വീഴുകയായിരുന്നു.

ഇതോടെ ഭയന്നുപോയ ഇയാള്‍ സ്ഥലത്തു നിന്നും മുങ്ങുകയലായിരുന്നു. പിന്നീട് പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെണ്‍കുട്ടി സത്യശീലന്‍ പിള്ളയെ ഫോണിലൂടെ വിളിച്ചുവരുത്തുകയായിരുന്നു. ഫേസ്ബുക്കിലുള്ള പെണ്‍കുട്ടികളുടെ ജാതിയും മതവും നോക്കി പ്രൊഫൈല്‍ നിര്‍മ്മിച്ച് അവരെ വലയിലാക്കുന്ന ഇയാളുടെ തട്ടിപ്പില്‍ നിരവധിപേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

സത്യശീലന്‍പിള്ളയുടെ പക്കല്‍ നിന്നും കണ്ടെടുത്ത ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണെന്നും പേലീസ് പറഞ്ഞു.