ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ സൈന നേഹ് വാള്‍ ഒന്നാമത്

single-img
28 March 2015

Saina Nehwalന്യൂഡല്‍ഹി: ഇന്ത്യയുടെ സൈന നേഹ് വാള്‍ ലോക റാങ്കിങ്ങില്‍ ഒന്നാമത്. ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെമിയില്‍ ഒന്നാം നമ്പര്‍ ആയിരുന്ന കരോലിന മെറിന്‍ പരാജയപ്പെട്ടതോടെയാണ് സൈന റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സൈന.

ഇന്ത്യന്‍ താരങ്ങളില്‍ പ്രകാശ് പദുക്കോണ്‍ ആണ് ഇതിന് മുമ്പ് ലോക ഒന്നാം നമ്പര്‍ ആയിട്ടുള്ളത്.