ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

single-img
28 March 2015

ISROചെന്നൈ: ഐ.ആര്‍.എന്‍.എസ്.എസ് പദ്ധതിയിലെ നാലാം ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയുടെ ജി.പി.എസിന് സമാനമായ സേവനം ഉറപ്പാക്കുന്ന ഇന്ത്യയുടെ സംരംഭമാണ് ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം(ഐ.ആര്‍.എന്‍.എസ്.എസ്). ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

പദ്ധതിയിലെ ഏഴ് ഉപഗ്രഹങ്ങളില്‍ നാലാമത്തേതാണ് ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ഡി.  പി.എസ്.എല്‍.വി സി 27 റോക്കറ്റ് ഉപയോഗിച്ചായിരുന്നു നാലാം ഉപഗ്രഹത്തിന്റെ വിക്ഷേപണവും. മൊത്തത്തില്‍ 1420 കോടി രൂപ ചിലവ് വരുന്ന പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഐ.എസ്.ആര്‍.ഒ.

1500 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഉപയോക്താക്കള്‍ക്ക് കൃത്യമായ സ്ഥലവിവരങ്ങള്‍ നല്‍കാന്‍ ഐ.ആര്‍.എന്‍.എസ്.എസിന് കഴിയും. വാഹനങ്ങളെ ട്രാക്ക് ചെയ്യുന്നതിനും ഡ്രൈവര്‍മാര്‍ക്ക് റൂട്ട് വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും മറ്റും ഈ പദ്ധതി സഹായിക്കും. സേവനം തുടങ്ങുന്നതിന് നാല് ഉപഗ്രങ്ങളെങ്കിലും വിക്ഷേപിക്കേണ്ടതുണ്ട്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു കഴിഞ്ഞു.