11 മണിക്കൂര്‍ കഷ്ടപ്പെട്ട് ആന കിടങ്ങിൽ വീണുപോയ തന്റെ കുഞ്ഞിനെ രക്ഷിച്ചു

single-img
28 March 2015

elephatആന 11 മണിക്കൂര്‍ കഷ്ടപ്പെട്ട് കിടങ്ങിൽ വീണുപോയ തന്റെ കുഞ്ഞിനെ രക്ഷിച്ചു. കിടങ്ങിലെ ചേറില്‍ ആനക്കുട്ടി പുതഞ്ഞ് പോവുകയായിരുന്നു. ചെളി വളരെ കൂടുതലായിരുന്നതിനാൽ കുഞ്ഞിനെ രക്ഷിക്കാൻ ആന പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഒടുവിൽ കുഞ്ഞിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തില്‍ ആനയോടൊപ്പം ഗ്രാമവാസികളും ഒപ്പം ചേര്‍ന്നു. ഇന്ത്യയിലെ ചത്ര ഗ്രാമത്തിലാണ് ഈ കരൾ അലിയിക്കുന്ന സംഭവം നടന്നത്.

ചെളിയില്‍ കാലുകള്‍ പൂണ്ടു പോയതിനാല്‍ വലിച്ചു കയറ്റുക തള്ളയാനയ്ക്ക് പ്രയാസമായിരുന്നു. സമീപത്ത് നിന്നും മണല്‍ വാരി കിടങ്ങിൽ നിക്ഷേപിച്ചാണ് ആനക്കുട്ടിയെ വാരിയെടുത്തത്. പിന്നീട് ഗ്രാമവാസികള്‍ സന്തോഷ സൂചകമായി ആനക്ക് പഴം നല്‍കി.