അന്യമതസ്ഥനായ യുവാവിനെ കയ്യിലും കഴുത്തിലും കയറുകെട്ടി ബന്ധിച്ച് ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിക്കാനും പന്നിയിറച്ചി കഴിക്കാനും പ്രേരിപ്പിക്കുന്ന വീഡിയോ വിവാദമാകുന്നു

single-img
28 March 2015

അന്യമതസ്ഥനായ യുവാവിനെ ‘ജയ് ശ്രീറാം’ എന്ന് പറയാന്‍ ആവശ്യപ്പെട്ട് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്. യുവാവിനോട് ഹിന്ദുവാകാൻ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.പശുവിനെ കടത്തിയെന്ന് ആരോപിച്ചാണു യുവാവിനെ മർദ്ദിക്കുന്നത് . ജയ് ശ്രീറാം എന്ന് പറയൂവെന്നും മതം മാറിക്കൂടെയെന്നും ജനക്കൂട്ടം യുവാവിനോട് ചോദിക്കുന്നുണ്ട്

എന്നാല്‍ സംഭവം എവിടെയാണെന്നോ ഇരയെ പറ്റിയുള്ള വിവരങ്ങളോ ലഭ്യമല്ല. മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നത്.