ആരാധകന്റെ വിഷമം മനസിലാക്കുന്ന എബി ഡിവില്ലേഴ്‌സ് – ‘എന്നെ ഒന്നു കെട്ടിപ്പിടിക്കൂ എബി, ഞാന്‍ ദുഃഖിതനാണ്’

single-img
28 March 2015

saമറ്റു ക്രിക്കറ്റ് താരങ്ങളിൽ നിന്നും എ.ബി ഡിവില്ലേഴ്‌സ് വ്യത്യസ്ഥനാകുന്നത് ഇങ്ങനെയാണ്. ലോകകപ്പിന്റെ സെമിയിൽ പരാജയപ്പെട്ട് തിരിച്ചെത്തിയ ഡിവില്ലേഴ്‌സിനേയും സംഘത്തേയും എതിരേറ്റത് പ്ലക്കാർഡുമായി നിന്ന ആരാധകൻ. ‘എന്നെ ഒന്നു കെട്ടിപ്പിടിക്കൂ എബി, ഞാന്‍ ദുഃഖിതനാണ്’ എന്ന് ആരാധകൻ പ്ലക്കാര്‍ഡിൽ എഴുതിയിരുന്നു. ഉടൻ തന്നെ ഡിവില്ലേഴ്‌സ് ആരാധകനെ കെട്ടിപ്പിടിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തി. തുടര്‍ന്ന് ആരാധകര്‍ക്കൊപ്പം നിന്നു എബി സെല്‍ഫിയും എടുത്തു.

ലോകകപ്പ് സെമിയില്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ടെങ്കിലും രാജ്യത്ത് താരമായി മാറി ക്യാപ്റ്റന്‍ എബി ഡിവില്ലേഴ്‌സ്. ലോകകപ്പിന് ശേഷം രാജ്യത്ത് മടങ്ങിയെത്തിയ ടീമിന് മികച്ച സ്വീകരമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. എബിക്കു പുറമേ, ഡുമിനി, ഡുപ്ലിസിസ്, സ്റ്റെയ്ന്‍ തുടങ്ങിയവരാണ് ആദ്യ ഘട്ടത്തില്‍ എത്തിയത്.