സമീറ സനീഷിന് ലിംക റെക്കോര്‍ഡ്

single-img
28 March 2015

sameeraകൊച്ചി: സമീറ സനീഷിന് ലിംക റെക്കോര്‍ഡ്. ഏറ്റവും കുറഞ്ഞ പ്രായത്തിനിടെ കൂടുതല്‍ സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നടത്തിയെന്ന അപൂര്‍വ ബഹുമതിക്കാണ് സമീറ അർഹയായത്. 2014 മേയ് 14നു പുറത്തിറങ്ങിയ ഹൗ ഓര്‍ഡ് ആര്‍ യു വരെയുള്ള ചിത്രങ്ങള്‍ റെക്കോര്‍ഡിനു വേണ്ടി കണക്കിലെടുത്തു. 30 വയസിനുള്ളിൽ അഞ്ചു വര്‍ഷത്തിനിടെ 52 സിനിമകള്‍ക്കാണ് സമീറ വസ്ത്രാലങ്കാരം നിര്‍വഹിച്ചത്.

മിക്ക സിനിമകളും വസ്ത്രാലങ്കാരത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടു എന്നതും സമീറയുടെ നേട്ടമാണ്. 2008ല്‍ ഇജാസ് ഖാന്‍ സംവിധാനം ചെയ്ത ദ് വൈറ്റ് എലിഫന്റിലൂടെയാണ് സമീറ വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നു വരുന്നത്.

2009ല്‍ ആഷിക് അബു സംവിധാനം ചെയ്ത ഡാഡികൂള്‍ എന്ന ചിത്രമാണ് സമീറയ്ക്ക് ബ്രേക്ക് നല്‍കിയത്. പിന്നീട് അഞ്ചു വര്‍ഷത്തിനുള്ളില്‍ 52 സിനിമകൾക്കാണ് സമീറ വസ്ത്രാലങ്കാരം നിർവ്വഹിച്ചത്. മമ്മൂട്ടി ചിത്രമായ ഭാസ്‌കര്‍ ദ് റാസ്‌കല്‍, പ്രേമം, പത്തേമാരി തുടങ്ങിയവയാണ് സമീറയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.