യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും എഎപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കി

single-img
28 March 2015

AAP_Yogendra_Yadav_presser_360_23Jan14ന്യൂഡല്‍ഹി: എഎപി സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പാർട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കി. 300 പേര്‍ പങ്കെടുത്ത യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ 200 പേര്‍ അനുകൂലിച്ചു.

യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നുള്ള സൂചനകളുമുണ്ട്. കെജരിവാള്‍ ജനാധിപത്യത്തെ കൊല ചെയ്തുവെന്ന് പുറത്തായ ശേഷം യോഗേന്ദ്ര യാദവ് പ്രതികരിച്ചു.

നേരത്തെ ദേശീയ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്ത ശേഷം കെജരിവാള്‍ വേദി വിട്ട് പോവുകയായിരുന്നു.  യോഗം ആരംഭിക്കുന്നതിന് മുമ്പ് യോഗേന്ദ്ര യാദവിനെതിരെ കയ്യേറ്റ ശ്രമം നടന്നിരുന്നു.