ചെങ്കടലില്‍ വീണ രണ്ട് സൗദി പൈലറ്റുമാരെ യുഎസ് രക്ഷപ്പെടുത്തി

single-img
28 March 2015

saudi-war-palneകെയ്‌റോ: യുദ്ധവിമാനം തകർന്ന് ചെങ്കടലില്‍ വീണ രണ്ട് സൗദി പൈലറ്റുമാരെ യുഎസ് രക്ഷപ്പെടുത്തി. കടലിന് മുകളില്‍ വെച്ച് വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്.

എഫ്15 എസ് വിമാനമാണ് അപകടത്തിൽപെട്ടത്. പ്രതിരോധമന്ത്രായമാണ് ഇക്കാര്യമറിയിച്ചത്.

യെമനില്‍ വ്യോമാക്രമണം ശക്തമാക്കുന്നതിനിടയിലാണ് സൗദി പൈലറ്റുമാര്‍ അപകടത്തിലകപ്പെട്ടത്. പൈലറ്റുമാര്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് മന്ത്രാലയം അറിയിച്ചു.