നടന്‍ കലാഭവന്‍ മണിയെ നിര്‍മ്മാതാക്കൾ വിലക്കി

single-img
28 March 2015

7422-131722-Kalabhavan-Mani-2നടന്‍ കലാഭവന്‍ മണിയെ നിര്‍മ്മാതാക്കൾ വിലക്കി. ‘ദൈവം സാക്ഷി’ എന്ന ചിത്രത്തിൽ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്‍കിയ ശേഷം സിനിമയില്‍ നിന്ന് പിന്മാറിയതിനാണ് വിലക്ക്. നിര്‍മ്മാതാവിന് നഷ്ടപരിഹാരം നല്‍കിയ ശേഷം കലാഭവന്‍ മണിയെ സിനിമകളില്‍ അഭിനയിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍മ്മാതാക്കളുടെ യോഗം തീരുമാനിച്ചത്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് സ്‌നേഹജിത്ത് നല്‍കിയ പരാതിയിലാണ് പ്രൊഡ്യൂസേഷന്‍ അസോസിയേഷന്റെ തീരുമാനം. സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങേണ്ട ജനവരി 16 ന് മുതൽ നാല് ദിവസം കാത്തിരുന്നിട്ടും മണി എത്തിയില്ല. നിരന്തം ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സഹകരിച്ചില്ല. അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിന് പരാതി നൽകി. തുടർന്ന് ഇന്നസെന്റ് വിളിച്ച് അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടു. അമ്മയുടെ പ്രസിഡന്റിനോട് പരാതി പറഞ്ഞതല്ലേ ഇനി ഏതായാലും ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് മണി പറയുകയായിരുന്നെന്ന് നിർമ്മാതാവ് അറിയിച്ചു.