ചൈനയിൽ നൂറിലധികം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

single-img
28 March 2015

food_poisoning2ബീജിങ്: ചൈനയിൽ നൂറിലധികം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. യുവാന്‍ പ്രവിശ്യയിലെ ഗ്രാമത്തിലാണ് സംഭവം. കല്ല്യാണ സൽക്കാരത്തിൽ പങ്കെടുത്തവര്‍ക്കാണ് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റത്.

വെള്ളിയാഴ്ച്ച രാത്രി 103 പേര്‍ വൈദ്യസഹായം തേടി ആസ്പത്രിയിലെത്തി. ഇതില്‍ 20 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്ടീരിയ അടങ്ങിയ ഭക്ഷണം കഴിച്ചതാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവാന്‍ കാരണമെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചു.