സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ഫ്രാന്‍സിനെ ബ്രസീല്‍ തകര്‍ത്തു

single-img
28 March 2015

neymar3സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ഫ്രാന്‍സിനെ  ബ്രസീല്‍ തകര്‍ത്തു(3-1). ബ്രസീലിനായി ഓസ്കര്‍, നെയ്മര്‍ ‍, ഗുസ്താവോ എന്നിവരാണ് ഗോളുകള്‍ നേടിയത്.

21-ആം മിനിട്ടില്‍ റാഫേല്‍ വരാനെയുടെ ഗോളിലൂടെ ഫ്രാന്‍സ് ലീഡ് നേടിയെങ്കിലും  ഒന്നാം പകുതി തീരാന് ‍5 മിനിട്ട് ബാക്കി നില്‍ക്കേ ഓസ്കാറിലൂടെ ബ്രസീല്‍ തിരിച്ചടിച്ചു. രണ്ടാംപകുതിയില്‍ 57 ആം മിനിട്ടില്‍ നായകന്‍ നെയ്മര്‍ ബ്രസീലിന് ലീഡ് നേടിക്കൊടുക്കുത്തു. 69- ആം മിനിട്ടില്‍ ലൂയിസ് ഗുസ്താവോ ഹെഡറിലൂടെ ബ്രസീലിന്റെ മൂന്നാം ഗോളും നേടി.

ഫ്രാൻസിന്റെ കരീം ബെന്‍സേമയും സംഘവും ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും ബ്രസീല്‍ പ്രതിരോധം സമര്‍ഥമായി അതു തടയുകയായിരുന്നു. പരിശീലകസ്ഥാനത്തേക്ക് ദുംഗ തിരിച്ചെത്തിയശേഷം ബ്രസീല്‍ നേടുന്ന തുടര്‍ച്ചയായ ഏഴാം ജയമാണിത്.