നവാഗതനായ നെൽസൺ സംവിധാനം ചിത്രത്തിൽ മിയ നായിക

single-img
27 March 2015

downloadനവാഗതനായ നെൽസൺ സംവിധാനം ചെയ്യുന്ന ഒരു നാൾ കൂത്ത് എന്ന ചിത്രത്തിൽ മിയ നായികയാകുന്നു. ഒരു ഗ്രാമീണ പെൺകുട്ടിയുടെ വേഷമാണ് മിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.മെയ് 30ന് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ ആരംഭിക്കും.

ലക്ഷ്മി എന്നാണ് താനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്ന് മിയ പറഞ്ഞു. ചിത്രത്തിൽ തന്റെ ഭാഗങ്ങൾ ഡിണ്ടിഗലിലായിരിക്കും ചിത്രീകരിക്കുക എന്നും താരം പറഞ്ഞു. അട്ടകത്തി ദിനേശാണ് ചിത്രത്തിലെ നായകൻ.