പി.സി. ജോർജിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കെ.എം. മാണി

single-img
27 March 2015

download (1)പി.സി. ജോർജിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണി.ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കണമെന്നും പാര്‍ട്ടി പ്രതിനിധിയെന്ന നിലയില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്നുമാണ് കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം തീരുമാനമെടുത്തത്.എട്ട് എംഎല്‍എമാരും ഒന്നിച്ചാണ് തീരുമാനമെടുത്തത്.

 

 

താനും ജോസഫും ഒന്നിച്ചു കണ്ടാണ് മുഖ്യമന്ത്രിയെ തീരുമാനം അറിയിച്ചതെന്നും കെ എം മാണി പറഞ്ഞു.രാവിലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരുമായി പി.സി. ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു.