കെ.എം. മാണിക്ക് മറുപടിയുമായി പി.സി. ജോർജ്

single-img
27 March 2015

27-1427443488-pc-georgeതന്നെ ചീഫ് വിപ്പാക്കിയത് മാണിയല്ലെന്നും ചെറിയൊരു സ്ഥാനത്തിന്റെ പേരിൽ മാണി തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും പി.സി. ജോർജ്.എം.എൽ.എ ആയി തുടരും .പാർട്ടിയിൽ മാണിയേക്കാൾ പിന്തുണ തനിക്കുണ്ട്. മാന്യമായി മാണി പാർട്ടി സെക്രട്ടേറിയറ്റ് വിളിക്കട്ടെ. ഭൂരിപക്ഷം നോക്കാമെന്നും ജോർജ് പറഞ്ഞു.

താൻ പലതും വിഴുങ്ങുന്നത് സ്ഥാനം മോഹിച്ചാണെന്ന് മാണി തെറ്റിദ്ധരിക്കരുത്. തനിക്കൊരു സ്ഥാനവും ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

തർക്കം വേണ്ടെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിക്കുന്നു. അതിനാൽ തൽക്കാലം തർക്കത്തിനില്ല. യു.ഡി.എഫ് തീരുമാനം വരെ താൻ ചീഫ് വിപ്പായി തുടരും. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.