അടുത്ത ലോകകപ്പില്‍ ടീമുകളുടെ എണ്ണം കുറയ്‌ക്കുമെന്ന്‌ ഐ സി സി

single-img
27 March 2015

download (1)അടുത്ത ലോകകപ്പില്‍ ടീമുകളുടെ എണ്ണം കുറയ്‌ക്കുമെന്ന്‌ ഐ സി സി.ഇതോടെ 2019ല്‍ നടക്കുന്ന ലോകകപ്പ്‌ മത്സരങ്ങളില്‍ പത്ത്‌ ടീമുകളേ ഉണ്ടാവുകയുള്ളു. ഇത്‌ സംബന്ധിച്ച വിവരങ്ങള്‍ ഐ സി സി തലവന്‍ ഡേവ്‌ റിച്ചാര്‍ഡ്‌സൻ ആണ് മാധ്യമങ്ങളെ അറിയിച്ചത്‌.

 
വെറുമൊരു കാഴചയല്ല ക്രിക്കറ്റ്‌ അത്‌ ആസ്വതിച്ച്‌ കാണേണ്ട വികാരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെമ്പാടും ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരങ്ങള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്‌. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ക്രിക്കറ്റിന്റെ പ്രചരണം വര്‍ദ്ധിച്ചിട്ടുണ്ടെന്നും റിച്ചാര്‍ഡ്‌സന്‍ പറഞ്ഞു.