മാരകമായ രാസവസ്തു ഉപയോഗിച്ച് പഴുപ്പിച്ച ഒരു ടണ്‍ മാങ്ങ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് പെട്രോളൊഴിച്ച് കത്തിച്ചു

single-img
27 March 2015

Mangoശരീരത്തിന് ഹാനികരമായ രാസവസ്തു ഉപയോഗിച്ചു പഴുപ്പിച്ച ഒരു ടണ്ണോളം മാങ്ങ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. അര ക്വിന്റലോളം കാല്‍സ്യം കാര്‍ബൈഡും പിടിച്ചെടുത്തു. മാങ്ങ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണിത്.

ഇരിട്ടി കച്ചേരിക്കടവിലാണ് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ മനതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കാല്‍സ്യം കാര്‍ബെഡ് ഉപയോഗിച്ചു മാങ്ങ പഴുപ്പിക്കുന്നതു കണ്ടെത്തിയത്. പിടിച്ചെടുത്ത മാങ്ങ പെട്രോളൊഴിച്ചു കത്തിക്കുകയും മാങ്ങാവ്യാപാരി കടുപ്രായില്‍ ജോബിക്ക് കാല്‍ ലക്ഷം രൂപ പിഴയും ചുമത്തി.

സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ മാങ്ങ പാട്ടത്തിനെടുത്ത് മൂപ്പ് എത്തുന്നതിന് മുമ്പ് പറിച്ചെടുത്ത് കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത്തരത്തിലുള്ള വിഷം പുരണ്ട ഒരു കിലോ മാങ്ങ മതിയാകും, ഒരു വ്യക്തിയുടെ സ്വാഭാവിക ആരോഗ്യം തകര്‍ക്കാനെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥറ വെളിപ്പെടുത്തി.

ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണര്‍ വി. ഹരിലാലിന്റെ നേതൃത്വത്തില്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ ടി. അജിത്കുമാര്‍, കെ. വിജയന്‍, കെ.പി. മുസ്തഫ, ടി.എം. ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് സ്‌ക്വാഡില്‍ പങ്കെടുത്തത്.