ലോകകപ്പ് ആരുടെയും സ്വന്തമല്ല, നമ്മള്‍ അത് നേടണമെന്ന് ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരും അത് നേടണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി

single-img
27 March 2015

Dhoni

ലോകകപ്പ് ആരുടെയും സ്വന്തമല്ല, നമ്മള്‍ അത് നേടണമെന്ന് ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരും അത് നേടണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മിസ്റ്റര്‍ കൂള്‍ ക്യാപ്റ്റന്‍ പത്രലേഖകരോട് തന്റെ അഭിപ്രായങ്ങള്‍ ശവളിപ്പെടുത്തിയത്.

ഓസ്‌ട്രേലിയന്‍ ടീമിനെ അഭിനന്ദിച്ച ധോണി സ്വന്തം ടീമിന്റെ തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുകയും ചെയ്തുകൊണ്ടണ് പത്രസമ്മേളനം നടത്തിയത്. വിരമിക്കലിനെ കുറിച്ച് ചോദിച്ച പത്രലേഖകരോട് അത് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും നിങ്ങള്‍ അതില്‍ ഗവേഷണം നടത്തിയശേഷം നിങ്ങള്‍ പറയുന്നതുപോലെ ഞാന്‍ തീരുമാനമെടുക്കാമെന്നുമായിരുന്നു ധോണിയുടെ മറുപടി.

ഓസ്‌ട്രേലിയന്‍ പര്യടനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വളരെ രസകരമായ മറുപടി ധോണിയുടെ ഭാഗത്തു നിന്നുമുണ്ടായത്. ഓസ്‌ട്രേലിയയില്‍ എത്തിയിട്ട് നാലുമാസമായെന്നും ഇനി 20 ദിവസം കൂടി ഇവിടെ നിന്നാല്‍ ഇവിടുത്തെ പൗരത്വത്തിന് അപേക്ഷിക്കാമെന്നും ധോണി പറഞ്ഞു.