കൊച്ചിയിലെ നൃത്തവിദ്യാലയത്തില്‍ നിന്ന് വന്‍ കഞ്ചാവ്‌ വേട്ട

single-img
27 March 2015

kanjaavuകൊച്ചിയിലെ നൃത്ത വിദ്യാലയത്തില്‍ നിന്നും കഞ്ചാവ്‌ പിടികൂടി. പനമ്പള്ളി നഗറിലെ താണ്ഡവ്‌ സ്‌കൂള്‍ ഓഫ്‌ ഡാന്‍സില്‍ നിന്നാണ്‌ വന്‍ കഞ്ചാവ്‌ ശേഖരം പിടികൂടിയത്‌. ഒരു കിലോയോളം വരുന്ന കഞ്ചാവാണ്‌ പിടികൂടിയത്‌.

രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ റെയ്ഡിലാണു കഞ്ചാവ് പിടിച്ചെടുത്തത്.ഒരു ലക്ഷത്തോളം വില വരുന്നതാണ്‌ പിടിച്ചെടുത്ത കഞ്ചാവെന്ന്‌ പോലീസ്‌ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട്‌ ഡാന്‍സ്‌ സ്‌കൂളിന്റെ ഉടമസ്‌ഥന്‍ ഫോര്‍ട്ട്‌ കൊച്ചി നസ്രത്‌ സ്വദേശി രാജേഷിനെ പോലീസ്‌ പിടികൂടി. ബാംഗ്ലൂരില്‍ നിന്ന്‌ ഇന്നലെ കഞ്ചാവ്‌ എത്തിച്ചതെന്നാണ്‌ വിവരം.