താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി

single-img
27 March 2015

1-Taj-Mahal-731078താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്നു പ്രഖ്യാപിക്കണമെന്നും ഇതിന്റെ ഉടമസ്ഥാവകാശം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി. ഹര്‍ജിയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടാണ് ആഗ്ര കോടതിയുടെ നടപടി.

ആര്‍എസ്എസ് പ്രവര്‍ത്തകനായ ഹരിശങ്കര്‍ ജയിനും മറ്റ് അഞ്ചു പേരുമാണ് ഈ ആവശ്യങ്ങളോടെ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് താജ് മഹല്‍.

എന്നാല്‍ ഹര്‍ജി തള്ളിയ കീഴ്‌ക്കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹരിശങ്കര്‍ ജയിനിന്റെ അഭിഭാഷകന്‍ അറിയിച്ചു.