നിയമസഭക്കുള്ളിലെ കൈയ്യാങ്കളി;വനിതാ എം.എല്‍.എമാരുടെ പരാതി പ്രത്യേകം അന്വേഷിക്കേണ്ടെന്ന് നിയമോപദേശം

single-img
27 March 2015

BUDGET_1_2340089gബജറ്റ് ദിവസം നിയമസഭയിലുണ്ടായ കയ്യാങ്കളിയുടെ പേരില്‍ പ്രതിപക്ഷ വനിത എംഎല്‍എമാര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ടി. ആസഫലിയുടെ നിയമോപദേശം. നിയമസഭയിലെ അനിഷ്ട സംഭവങ്ങളില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്തത് സംബന്ധിച്ച സഭാ സെക്രട്ടറിയുടെ പരാതിയില്‍ മാത്രം തുടര്‍നടപടി സ്വീകരിക്കാം. വനിതാ എം.എല്‍.എമാരുടെ പരാതികളും ഇതിനോടൊപ്പം അന്വേഷിച്ചാല്‍ മതി. എം.എല്‍.എമാരുടെ പരാതികള്‍ ക്രൈംബ്രാഞ്ചിന് കൈമാറാം. സഭയിലെ വിഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ചാണ് നിയമോപദേശമെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടുന്നു.

ബജറ്റ് അവതരണവേളയില്‍ ഭരണപക്ഷ അംഗങ്ങള്‍ കൈയ്യേറ്റം ചെയ്തെന്നാണ് അഞ്ച് ഇടതു വനിതാ എം.എല്‍.എമാരുടെ പരാതി. ജമീല പ്രകാശം, ഇ.എസ് ബിജി മോള്‍, കെ.കെ ലതിക, ഗീത ഗോപി, കെ.എസ് സലീഖ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്.

കെ. ശിവദാസന്‍ നായര്‍, എം. എ. വാഹിദ്, എ.ടി. ജോര്‍ജ്, ഡൊമനിക്ക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെയാണു പരാതി