ബാര്‍കോഴ:മാണിയ്‌ക്കെതിരെ ലോകായുക്‌തയില്‍ മൊഴി

single-img
27 March 2015

Bar kozhaബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമയും ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ (കെ.ബി.ഒ.എ) കോട്ടയം ജില്ലാ പ്രസിഡന്റുമായ സാജു ഡൊമിനിക് ലോകായുക്തയ്ക്ക് മൊഴി നല്‍കി. സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ നിര്‍ദ്ദേശാനുസരണം ഹോട്ടലിലെത്തി കുഞ്ഞുമോന്‍ എന്നയാളില്‍നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റിയെന്നും ഈ തുക മന്ത്രി മാണിയുടെ വീടിന് മുന്നിലെത്തിച്ചുവെന്നും സാജു വെള്ളിയാഴ്ച മൊഴി നല്‍കി. ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ തങ്കച്ചന്‍ മാണിയുടെ വീട്ടിലേയ്‌ക്ക് കയറിപ്പോകുന്നത്‌ താന്‍ കണ്ടുവെന്നാണ്‌ സാജു ഡൊമിനിക്കിന്റെ മൊഴി. അതേസമയം, മാണിയുടെ വീട്ടിലേയ്‌ക്ക് കയറിപ്പോയ തങ്കച്ചന്‍ പണം കൈമാറുന്നത്‌ കണ്ടിട്ടില്ലെന്നും സാജു മൊഴി നല്‍കിയിട്ടുണ്ട്‌.

ബാര്‍ ഉടമകളായ തങ്കച്ചന്‍, ജോണ്‍ കല്ലാട്ട് എന്നിവരുടെ മൊഴി ജൂണ്‍ ഒന്നിന് ലോകായുക്ത രേഖപ്പെടുത്തും.ലോകായുക്ത നടപടി സ്റ്റേ ചെയ്യണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജിയുള്ളതിനാല്‍ ജോണ്‍ കല്ലാട്ടും രാജ്കുമാര്‍ ഉണ്ണിയും ഹാജരായെങ്കിലും മൊഴി നല്‍കിയില്ല.