അടുത്ത ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കുക താനായിരിക്കുമെന്ന് ശ്രീശാന്ത്

single-img
27 March 2015

sreesanthആരോപണങ്ങളില്‍ നിന്നും കുറ്റ വിമുക്തനായി ഉടന്‍ തന്നെ ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. ലോകകപ്പില്‍ കളിക്കാതിരിക്കുന്നത് സങ്കടകരമായ അനുഭവമാണ്. ഇപ്പോഴത്തെ എല്ലാ ആരോപണങ്ങളില്‍ നിന്നും വൈകാതെ തന്നെ മുക്തനാവുമെന്നാണ് പ്രതീക്ഷ. ഞാന്‍ ഇനിയും കളിക്കും. അടുത്ത ലോകകപ്പ് നേടുന്ന ടീമില്‍ അംഗവുമായിരിക്കും-ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

താന്‍ കഠിനമായി പരിശീലനം നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ ടീമില്‍ വീണ്ടും കളിക്കാനുള്ള അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുകയാണെന്നും ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ അടുത്ത ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കുക താനായിരിക്കും. ശ്രീ പറഞ്ഞു.

ഇന്ത്യ വിജയിച്ച 2011ലെ ലോകകപ്പിലും 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി ട്വന്റി ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ടി ട്വന്റി ലോകകപ്പില്‍ പാകിസ്താനെതിരായ ഫൈനലില്‍ ശ്രീശാന്താണ് അവസാന ക്യാച്ചെടുത്തത്.