അയച്ച എസ്എംഎസുകള്‍ തിരിച്ചുപിടിക്കാനും പുതിയ ആപ്പ്

single-img
27 March 2015

send-smsഅയച്ചുപോയ എസ്എംഎസ് തിരിച്ചുപിടിക്കാൻ കഴിയുന്ന ആപ് രംഗത്തെത്തി.സ്മാര്‍ട്‌ഫോണുകളിലേക്കുള്ള റാക് എം എന്ന ആപ് ആണു പുതിയ രക്ഷകന്‍.

തല്‍സമയ മെസേജിങ്, ഫോട്ടോ/ഫയല്‍ കൈമാറ്റം, വോയ്‌സ്/വിഡിയോ കോളിങ് തുടങ്ങിയ സേവനങ്ങളും റാക്എം വാഗ്ദാനം ചെയ്യുന്നു. ഇടനിലക്കാരനായി സെര്‍വര്‍ ഇല്ലാത്ത സാങ്കേതികവിദ്യയാണ് ‘റാക്എം പ്രാവര്‍ത്തികമാക്കുന്നത്.

ഫോണിൽനിന്നു ഫോണിലേക്കു നേരിട്ടുള്ള സന്ദേശ കൈമാറ്റങ്ങൾ അതീവരഹസ്യസ്വഭാവം പുലർത്തും. സെർവർ ഇല്ലാത്തതിനാൽ പിന്നീടുള്ള കടന്നുകയറ്റങ്ങളും ചോർത്തലുകളും ഒഴിവാകുമെന്നു പുതിയ ആപ് ആവിഷ്കരിച്ച റാകേതു ടെക്നോളജിയുടെ മേധാവി ഗ്രെഗ് പാർക്കർ പറഞ്ഞു.