തത്കാലം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എം.എസ്. ധോണി

single-img
26 March 2015

download (4)തത്കാലം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എം.എസ്. ധോണി . അടുത്ത വര്‍ഷം നടക്കുന്ന ടി ട്വന്റി ലോകകപ്പിനുശേഷം മാത്രമേ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും ധോനി പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധോണി .

 

 

വിരമിക്കലിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. എനിക്കിപ്പോള്‍ 33 വയസ്സാണ്. ഇപ്പോഴും കളിക്കാനുള്ള ഊര്‍ജമുണ്ട്. ഫിറ്റുമാണ്. അടുത്ത വര്‍ഷം നടക്കുന്ന ടി ട്വന്റി ലോകകപ്പോടെ ഇതു സംബന്ധിച്ചൊരു തീരുമാനം കൈക്കൊള്ളാനാവുമെന്നാണ് വിചാരിക്കുന്നത് എന്നും ധോനി പറഞ്ഞു.