‘ചന്തുവിനെ തോല്‍പ്പിക്കാനാകില്ല മക്കളെ’ പ്ലക്കാര്‍ഡുകളുമായി ലുങ്കിയും ഷര്‍ട്ടുമണിഞ്ഞ് ഇന്ത്യന്‍ടീമിന് പിന്തുണയുമായി മലയാളിപ്പടയുമെത്തി

single-img
26 March 2015

Chanthuഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനലിന്റെ ആവേശം കൂട്ടാന്‍ മലയാളിപ്പടയും സ്‌റ്റേഡിയത്തിലെത്തി. മലയാളികളുടെ സ്വന്തം വേഷം മുണ്ടും ഷര്‍ട്ടുമണിഞ്ഞ് നാടന്‍ സ്‌റ്റൈലിലാണ് മലയാളിക്കൂട്ടം ഗാലറിയില്‍ എത്തിയിരിക്കുന്നത്.

‘ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ’ എന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ഡയലോഗ് എഴുതിയ പ്ലക്കാര്‍ഡും ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം മെല്‍ബണില്‍ നടന്ന ഇന്ത്യ-ബംഗ്ലദേശ് പോരാട്ടത്തില്‍ ‘പോ മോനേ ദിനേശാ എന്ന പ്ലക്കാര്‍ഡുമായി മലയാളിആരാധകര്‍ എത്തിയിരുന്നു.