രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചരക്കുമായി മഹാരാഷ്ട്രയില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു; ചരക്ക് മറ്റൊന്നുമല്ല, 150 കിലോ ബീഫ്

single-img
26 March 2015

beef-1അങ്ങനെ ഗോവധ നിരോധന നിയമത്തിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബീഫ് കൈവശം വെച്ച കേസില്‍ മൂന്ന് പേരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു.

അസിഫ് തലാത്തി, ഹമീദ് എന്ന ലന്‍ഡി, റഷീദ് എന്ന പാന്‍ഡിയ എന്നിവരെ മാലേഗാവ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് 150 കിലോഗ്രാം മാട്ടിറച്ചി പോലീസ് പിടിച്ചെടുത്തെന്നും പോലീസ് അറിയിച്ചു.

പ്ലാസ്റ്റിക് ബാഗിനകത്താക്കി സൂക്ഷിച്ചിരുന്ന ബീഫ് രഹസ്യ വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് പിടിച്ചെടുത്ത് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.