അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഡ്യൂട്ടിസമയത്ത് മദ്യപിക്കാനോ പുകവലിക്കാനോ പാടില്ലെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍

single-img
26 March 2015

Drunk

അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് പുകവലിക്കാനോ മദ്യപിക്കാനോ പാടില്ലെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണത്തിനായാണ് ഈ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നതെന്ന് ഭരണ പരിഷ്‌കാര വകുപ്പ് വ്യക്തമാക്കി.

ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ജോലിക്കെത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത മേലധികാരികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ലഹരി വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മദ്യപിച്ച് വാഹനമോടിക്കുന്ന സര്‍ക്കാര്‍ ഡ്രൈവര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത ശേഷം മതി മറ്റു നടപടികള്‍ എന്നും സര്‍ക്കുലര്‍ പറയുന്നു.

ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള ലഹിരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും വലിയ രീതിയില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ പരിഷ്‌കരണം നടപ്പില്‍ വരുത്തിയിരിക്കുന്നത്.