മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ; ഏപ്രില്‍ മുതല്‍ മൊബൈല്‍ ഫോണുകളുടെ വില ഉയരും

single-img
26 March 2015

SMARTPHONES Smartphonesഇറക്കുമതി ചെയ്ത് വിറ്റഴിക്കുന്ന മൊബൈല്‍ ഫോണുകളുടെ  എക്‌സൈസ് തീരുവ കൂട്ടിയതിനെ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ മൊബൈല്‍ ഫോണുകളുടെ വില ഉയരും. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ നടപടി. എന്നാല്‍ ഇന്ത്യന്‍ നിര്‍മ്മിത ഫോണുകള്‍ക്ക് വില കൂടില്ല. ആറ് മുതല്‍ 12.5 ശതമാനം വരെയായിരിക്കും വര്‍ധന ഉണ്ടാകുന്നത്.

ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ തീരുവ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയതിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്ന് മുതല്‍ പല കമ്പനികളും ഫോണിന് വില കൂട്ടിയിരുന്നു. എന്നാല്‍ വില കൂട്ടുന്നത് ഫോണിന്റെ ഇറക്കുമതിയെ കാര്യമായി ബാധിക്കില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.