താജ്‌മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആര്‍എസ്‌എസ്‌ നിയമനടപടിക്ക്

single-img
26 March 2015

thajmahalന്യൂഡല്‍ഹി: താജ്‌മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആര്‍എസ്‌എസ്‌ നിയമനടപടിക്കൊരുങ്ങുന്നു. ആറ്‌ അഭിഭാഷകര്‍ ഈ ആവശ്യം ഉന്നയിച്ച്‌ ആഗ്രാ സിറ്റി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌. പുരാവസ്‌തു വകുപ്പിന്‌ കീഴിലുള്ള ഈ വസ്‌തുവിന്റെ ഉടമ യഥാര്‍ത്ഥത്തില്‍ ആഗ്രേശ്വര്‍ മഹാദേവനാണെന്ന്‌ ഹര്‍ജിയില്‍ പറയുന്നു. താജ്‌ മഹലില്‍ സ്‌ഥാപിക്കപ്പെട്ടിട്ടുള്ള ശവകുടീരങ്ങളെല്ലാം എടുത്തുമാറ്റണമെന്നും ഇവിടെ പ്രാര്‍ത്ഥിക്കാനുള്ള മുസ്‌ളീങ്ങളുടെ അവകാശം എടുത്തുമാറ്റി പകരം ഹിന്ദുക്കള്‍ക്ക്‌ ശിവപൂജയ്‌ക്കുള്ള അനുവാദം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

പ്രാചീന കാലം മുതല്‍ ഇവിടം അഗ്രേശ്വര്‍ മഹാദേവന്റെ ഇരിപ്പിടമാണെന്നും പരബ്രഹ്‌മം കുടികൊള്ളുന്ന ഇടമായതിനാല്‍ ഇവിടം ശവപ്പറമ്പാക്കാനാകില്ല. ഹിന്ദുപൂജയ്‌ക്ക് വേണ്ടി മാത്രമുള്ള ഇടമാണെന്നും ഇതില്‍ പറയുന്നു. ഹിന്ദുക്കള്‍ക്ക്‌ പൂജയ്‌ക്കായി മാത്രമുള്ള ഈ സ്‌ഥലത്ത്‌ ഹിന്ദുപൂജ ഒഴികെയുള്ള കാര്യങ്ങള്‍ നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന്‌ മത സംബന്ധിയായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പാടുപെടുമ്പോള്‍ ഹിന്ദുത്വ വാദവുമായി ആര്‍എസ്‌എസ്‌ വീണ്ടും രംഗത്ത്‌ വന്നിരിക്കുന്നത്‌.