രോഗങ്ങളെ പ്രാര്‍ത്ഥനയിലൂടെ ഒഴിപ്പിക്കുന്ന ലോകപ്രശസ്ത ദൈവിക രോഗശാന്തി ശുശ്രുഷകന്‍ പാസ്റ്റര്‍ ബെന്നിഹീനിനെ ഹൃദ്‌രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
25 March 2015

Benniകരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയും രോഗശാന്തി ശുശ്രൂഷയിലൂടെയും ലോകപ്രശസ്തനായ പാസ്റ്റര്‍ ബെന്നി ഹിന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. രബസീലില്‍ നടന്ന മരാഗശാന്തി ശുശ്രൂഷയ്ക്കിടയിലാണ് പാസ്റ്ററെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗശാന്തി ശുശ്രൂഷയ്ക്കിടയില്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സംഘാടകര്‍ ബെന്നി ഹീനിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹൃദയധമനികളില്‍ ഓക്‌സിജന്‍ ലഭിക്കുന്നതിനുണ്ടായ കുറവ് മൂലമാണ് ഹീനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശതന്നും ഹൃദയാഘാതമുണ്ടായിട്ടില്ലെന്നും മകള്‍ ജസീകക് ഹീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രോഗശാന്തി ശുശ്രുഷയിലൂടെ ലോക പ്രശസ്തനായ ഹീന്‍ ഇന്ത്യയിലും പ്രശസ്തനാണ്. 2005 ല്‍ ബംഗളൂരുവില്‍ രോഗശാന്തി ശുശ്രുഷയ്ക്കിടെ ഹീന്‍ മറ്റു മതങ്ങള്‍ക്കു നേരെ നടത്തിയ വിര്‍േശനങ്ങള്‍ സമ്മേളനവേദിയില്‍ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.