കടുവകള്‍ നാട്ടിലിറങ്ങിയാല്‍ അവയെ ശല്യപ്പെടുത്തരുതെന്നും വളര്‍ത്തുമൃഗങ്ങളെ പിടിച്ചാല്‍ ഭക്ഷിക്കാന്‍ അനുവദിക്കണമെന്നും കടുവ സംരക്ഷണ അതോറിറ്റി

single-img
25 March 2015

tiger-roger-hooper-wwf-canon (1)

കടുവകള്‍ നാട്ടിലിറങ്ങി എന്തു ചെയ്താലും നാട്ടുകാര്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്നും കടുവകള്‍ക്കു കടുവകള്‍ക്ക് സൈ്വരവിഹാരം അനുവദിക്കണമെന്നും കടുവാ സംരക്ഷണ അതോറിറ്റി. സമിതിയുടെ പുതിയ മാര്‍ഗരേഖയിലാണ് ഇക്കാര്യമുള്ളത്. പ്രതിഷേധമുണ്ടായാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണം. ഇവിടുത്തെ കാര്യങ്ങള്‍ ജില്ലാ കളക്ടറോ ജില്ലാ മജിസ്‌ട്രേറ്റോ പോലീസ് സൂപ്രണ്‌ടോ നേരിട്ടു വിലയിരുത്തണം.

കടുവ വളര്‍ത്തു മൃഗങ്ങളെ പിടിച്ചാല്‍ ശല്യപ്പെടുത്തരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. അവയെ ഭക്ഷിക്കാന്‍ അനുവദിച്ച ശേഷം ഉടമസ്ഥനു നഷ്ടപരിഹാരം നല്‍കണം. ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചു പോകുന്ന അവശിഷ്ടങ്ങള്‍ എടുത്തുമാറ്റരുതെന്നും രേഖയിലുണ്ട്. കടുവയെ ഒരു കാരണവശാലും വിഷം നല്‍കി കൊല്ലരുതെന്നും നാട്ടിലേക്കു കടുവ ഇറങ്ങുന്നത് എന്തുകൊണ്‌ടെന്നു പഠിക്കണമെന്നും രേഖയില്‍ ആവശ്യപ്പെടുന്നു.

പറമ്പിക്കുളം പെരിയാര്‍ മേഖലയില്‍ കടുവകളുടെ എണ്ണം കുറയുന്നതായും ഇത് എന്തു കൊണ്ടാണെന്നും പരിശോധിക്കണമെന്നും അതോറിറ്റിയുടെ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.