തനിക്ക് പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍; ദൃശ്യം തമിഴില്‍ നിര്‍മ്മിക്കാനോ അഭിനയിക്കാനോ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ധനുഷ്

single-img
25 March 2015

Dhanush

മോഹന്‍ലാലിന് തമിഴകത്ത് നിന്നും മറ്റൊരു ആരാധകന്‍കൂടി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല തമിഴ് സൂപ്പര്‍സ്റ്റാറും രജികാന്തിന്റെ മരുമകനുമായ ധനുഷ്. താന്‍ ഏറ്റവും കൂടതല്‍ ഇഷട്‌പ്പെടുന്ന നടന്‍ മോഹന്‍ലാലാണെന്നാണ് ധനുഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

അതുപോലെ തന്നെഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ദൃശ്യവുമുണ്ട് ധനുഷിന്റെ മനസ്സില്‍. എന്നെങ്കിലും ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ അതിന്റെ ഭാഗമാകണമെന്നും ധനുഷ് കരുതിയിരുന്നു. അഭിനേതാവായോ നിര്‍മ്മാതാവായോ ദൃശ്യത്തിന്റെ ഭാഗമാകണമെന്നാണ് ധനുഷ് കരുതിയിരുന്നത്. എന്നാല്‍ തമിഴ് സൂപ്പര്‍താരം കമലഹാസന്‍ അത് സിനിമയാക്കുകയായിരുന്നു.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം തമിഴില്‍ പാപനാശം എന്ന പേരില്‍ പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുകയാണ്. ഗൗതമിയാണ് കമലഹാസന്റെ നായികയായി തമിഴില്‍ എത്തുന്നത്.