വീട്ടില്‍ ഓറഞ്ച്‌ ജ്യൂസില്ലാത്തതിനെ ചൊല്ലി തര്‍ക്കം; അച്‌ഛന്‍ മകനെ വെടിവെച്ചു

single-img
25 March 2015

orangeലൂസിയാന: വീട്ടില്‍ ഓറഞ്ച്‌ ജ്യൂസില്ലാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ അച്‌ഛന്‍ മകനെ വെടിവെച്ചു. പിതാവ്‌ എല്‍റിജ്‌ ഡ്യൂക്‌സാണ് തന്റെ 18കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന്‌ ഓടി രക്ഷപെടാന്‍ ശ്രമിച്ച മകനെ അച്‌ഛന്‍ വെടി വെച്ച്‌ വീഴ്‌ത്തുകയായിരുന്നു. ഇദ്ദേഹത്തെ പോലീസ് അറസ്റ്റു ചെയ്തു.

അമേരിക്കയിലെ ലൂസിയാനയിലാണ്‌ സംഭവം. വധശ്രമത്തിനും, അനധികൃതമായി ആയുധമുപയോഗിച്ചതിനുമാണ്‌ എല്‍റിജിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

കഴിഞ്ഞ ഞായറാഴ്‌ചയാണ് ഓറഞ്ച്‌ ജ്യൂസിനെ ചൊല്ലി അച്‌ഛനും മകനും തമ്മില്‍ തര്‍ക്കം ഉണ്ടായത്‌. ബഹളത്തിനിടയ്‌ക്ക് മകന്‍ വീട്ടുപകരണങ്ങള്‍ തകര്‍ത്തു. ഇതില്‍ കുപിതനായ അച്‌ഛന്‍ തോക്കെടുക്കുകയും ഒടി രക്ഷപെടാന്‍ ശ്രമിച്ച മകനെ വെടി വയ്‌ക്കുകയുമായിരുന്നു. പിന്നീട്‌ പരുക്ക്‌ പറ്റിയ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.