ചരിത്ര ദൗത്യം വിജയകരം; ലോകത്തെ ഒന്നാടങ്കം അത്ഭുതപ്പെടുത്തിയ ഇന്ത്യയുടെ മംഗള്‍യാന്‍ തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി

single-img
24 March 2015

maven-artists-impressionരാജ്യത്തിന്റെ യശസ്സുയര്‍ത്തിയ പ്രഥമ ചൊവ്വദൗത്യമായ മംഗള്‍യാന്‍ പേടകം ചൊവ്വയെ ചുറ്റാന്‍ നിശ്ചയിക്കപ്പെട്ട ആറുമാസത്തെ കാലാവധി ഇന്നവസാനിക്കും. എന്നാല്‍ ഇന്ധന മിശ്രിതം അവശേഷിക്കുന്നതിനാല്‍ ഇനിയും ആയുസ് ലഭിക്കുന്ന പേടകത്തില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ പറയുന്നത്.

ശ്രീഹരിക്കോട്ടയില്‍ നിന്നും 2013 നവംബര്‍ അഞ്ചിന് പറന്നുയര്‍ന്ന പേടകം 2014 സെപ്റ്റംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഇനിയുള്ള കാലയളവില്‍ ചൊവ്വയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പേടകത്തിലെ അഞ്ച് ഉപകരണങ്ങള്‍ അയച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജൂണ്‍ എട്ടു മുതല്‍ 22 വരെ ചൊവ്വയ്ക്കും ഭൂമിക്കും ഇടയില്‍ സൂര്യന്‍ വരുന്നതിനാല്‍ ചൊവ്വയില്‍ നിന്നും യാതൊരു വിവരവും കിട്ടില്ലെന്നും എന്നാല്‍ മൂന്‍കൂട്ടി നല്‍കിയ വിവരങ്ങള്‍ പ്രകാരം മംഗള്‍യാന്‍ അപ്പോഴും ഭംഗിയായി പ്രവര്‍ത്തിക്കുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.