മെട്രോ അവിടെ നില്‍ക്കട്ടെ, ശീമാട്ടി പറ; മെട്രോയ്ക്ക് ശീമാട്ടിയില്‍ നിന്നും സ്ഥലം ഏറ്റെടുക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരേ സംവിധായകന്‍ ആഷിഖ് അബു

single-img
23 March 2015

Aashiq_Abuമെട്രോ റെയില്‍ പദ്ധതിക്ക് ശീമാട്ടിയില്‍ നിന്നും സ്ഥലം ഏറ്റെടുക്കെണ്ടന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്കിലൂടെ രംഗത്ത് എത്തി. മെട്രോ അവിടെ നിക്കട്ടെ ശീമാട്ടി പറ എന്ന ആഷിഖിന്റെ പോസ്റ്റിന് നല്ല രപതികരണമാണ് ലഭിച്ചിരിക്കുന്നത്.

ശീമാട്ടി സില്‍ക്‌സിന് മാത്രം പ്രത്യേക പരിഗണന നല്‍കി എറണാകുളത്തെ മെട്രോ നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കുന്ന പ്രക്രിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശീമാട്ടിയില്‍ നിന്ന് ബലമായി ഭൂമി ഏറ്റെടുക്കുന്നതിന് പകരം ഉടമസ്ഥത നിലനിര്‍ത്തിക്കൊണ്ട് ധാരണാ പത്രം ഒപ്പിടാനാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം.

ശീമാട്ടി നല്‍കേണ്ട 32 സെന്റ് സ്ഥലത്ത് നിര്‍മാണത്തിന് അനുമതി നല്‍കുന്ന തരത്തിലാണ് ധാരണാപത്രം