ഒന്‍പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധന്‍ പിടിയിൽ

single-img
23 March 2015

guruതൊടുപുഴ: ഒന്‍പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധന്‍ പിടിയിൽ. തൊടുപുഴയില്‍ കോസ്‌മിക്‌ യോഗ ഫൗണ്ടേഷന്‍ എന്ന സ്‌ഥാപനം നടത്തുന്ന പി.ബി രാജു (58) ആണ്‌ അറസ്‌റ്റിലായത്‌. യോഗ അഭ്യസിക്കാനെത്തിയ തൊടുപുഴ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണു നടപടി.  യോഗ പഠിക്കാനായി ഈ സ്‌ഥാപനത്തില്‍ പതിവായി പോയിരുന്ന പെണ്‍കുട്ടിയെ രാജു ഉപദ്രവിക്കാന്‍ ശ്രമി വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. തുടർന്നാണ് പോലീസില്‍ പരാതിപ്പെട്ടു.

ക്ലാസിന്‌ എത്തുന്നവരോട്‌ 20 മിനിറ്റ്‌ കണ്ണടച്ച്‌ പ്രാര്‍ഥിക്കാന്‍ പറയുകയും ഈ സമയത്തു കുട്ടികളെ ഓരോരുത്തരെയായി പുറത്തേക്കു കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമാണ്‌ ഇയാള്‍ ചെയ്‌തിരുന്നത്‌. പരാതി നല്‍കിയെന്നറിഞ്ഞതോടെ ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി.

പരാതി പിന്‍വലിക്കില്ലെന്നറിഞ്ഞ്‌ മുങ്ങിയ ഇയാളെ ഇന്നലെ കടുത്തുരുത്തിയില്‍ നിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. മുൻപ് പാലായിലും മറ്റും ഓഡിയോ കാസറ്റ്‌ വില്‍പ്പന നടത്തിയിരുന്നു രാജുവിന് ഒമ്പതാം ക്ലാസ്‌ വരെ മാത്രം പഠിപ്പുള്ളത്. ബിസിനസ്‌ പരാജയപ്പെട്ടതോടെ സിദ്ധനാണെന്നു സ്വയം പ്രഖ്യാപിച്ചു.

താടിയും മുടിയും നീട്ടി വളര്‍ത്തി. രാജു സദ്‌ഗുരു ദിവ്യാത്മ ശ്രീ യോഗാനന്ദ രാജ്‌ ഗുരുജി എന്ന പേരു സ്വീകരിച്ചു. തുടര്‍ന്ന്‌ തൊടുപുഴ കേന്ദ്രീകരിച്ച്‌ യോഗാ ക്ലാസിനു തുടക്കമിട്ടു. ഞായറാഴ്‌ചകളില്‍ രോഗശാന്തി, സന്താന ഭാഗ്യം, പരീക്ഷാ വിജയം തുടങ്ങിയവയ്‌ക്കായുള്ള പൂജകളും സ്‌ത്രീകള്‍ക്കായി നാരീപൂജയും നടത്തിയിരുന്നതായി പോലീസ്‌ പറഞ്ഞു.