കോണ്‍ഗ്രസിലെ കുടുംബവാഴ്ച

single-img
23 March 2015

nehruതിരുവനനടപുരം:  കോൺഗ്രസില്‍ കുടുംബവാഴ്ച ഒരു പുത്തരിയല്ല. ജവഹർ ലാൽ നെഹ്രു ഇന്ത്യന്‍ പ്രധാനമന്ത്രി ആയതുമുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രിസ് നെഹ്രു കുടുംബത്തിന്റെര സ്വന്തം ആയി.   നെഹ്രു തന്റേ പുത്രി ഇന്ദിരാഗാന്ധിയെ കോൺഗ്രസ്‌ പ്രസിഡന്റായി അവരോധിച്ചതോടെ ഈ  കീഴ്വഴക്കം തുടങ്ങിയത്. ഇടയ്ക്കുള്ള കുറച്ചു കാലയളവ്‌ ഒഴിച്ചാല്‍ നെഹ്രു കുടുംബം ആണു കോൺഗ്രസിനെ നയിച്ചിരുന്നത്. നെഹ്രു കുടുംബാഗങ്ങള്‍ എന്നു വേണമെങ്കിലും പറയാം.
എന്നാല്‍ ഈ  കുടുംബ വാഴ്ച്ചക്കെതിരെ പല ഉന്നത നേതാക്കളും   ശബ്ദം ഉയർത്തി യെങ്കിലും അവരെല്ലാം പാർട്ടി ക്ക് പുറത്താവുകയോ അല്ലെങ്കില്‍ പാർട്ടി  വിട്ടു പോവുകയാണ് ഉണ്ടായത്.  എന്നാല്‍ ഈ കീഴ്‌വഴക്കം പാർട്ടി  കേന്ദ്ര നേതൃത്വത്തില്‍ മാത്രമല്ല സംസ്ഥാന തലത്തിലും ഈ പാരമ്പര്യം തുടരുന്നുണ്ട്.  ഇപ്പോള്‍ കോൺഗ്രസില്‍ നേരിടുന്ന ഒരു പ്രധാന ദുര്യോഗം ഒരു യഥാർത്ഥ  നേതാവില്ല എന്നതാണ്. ഏറ്റവും ഒടുവിലായി അടുത്ത  ദേശീയ അധ്യക്ഷന്‍ ആകാന്‍ പോകുന്ന അവകാശി ഒളിവിലാണെന്ന വാര്ത്ത കോണ്‍ഗ്രസിനെ അലട്ടികൊണ്ടിരിക്കുന്നു.

Indira_Gandhi
നെഹ്രു ഗാന്ധിജിക്കൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യതിനുവേണ്ടി പടപൊരുതിയ നേതാവായിരുന്നു.  പിതാവില്‍ നിന്നും രാഷ്ട്രീയവും രാജ്യതന്ത്രജവും പഠിച്ചതിനുശേഷമാണ് ഇന്ദിരാഗാന്ധി കോൺഗ്രസ്സിന്റെ തലപ്പത്ത് അധികാരത്തില്‍ വന്നത്. എന്നാല്‍ രാജീവ്ഗാന്ധി, സോണിയ ഗാന്ധി അവസാനം രാഹുല്ഗാ‍ന്ധി ഇവരാരും തന്നെ രാഷ്ട്രീയമായി അടിസ്ഥാന അറിവോ തന്ത്രങ്ങളോ ഒന്നും ഇല്ലാത്തവരായിരുന്നു.  ഇന്ദിരാഗാന്ധിയുടെ മരണത്തിനു ശേഷം വന്ന രാജീവ്ഗാന്ധിക്ക് ഒട്ടേറെ മാറ്റങ്ങള്‍ വരുത്താന്‍  കഴിഞ്ഞു. പ്രത്യേകിച്ചും ഇലക്ട്രോണിക്, കമ്പ്യൂട്ടര്‍ രംഗത്ത്‌.  എന്നാല്‍ രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷം ഒരുവര്‍ഷക്കാലം ഗാന്ധി കുടുംബാംഗങ്ങള്‍ കോണ്‍ഗ്രെസ് അധ്യക്ഷ സ്ഥാനത്തുനിന്നും മാറി നിന്നു.  അങ്ങനെ സീതാറാം കേസരി കോണ്‍ഗ്രസ്‌ അധ്യക്ഷനായി അവരോധിക്കപ്പെട്ടു.  ഇതിനിടെ സോണിയ ഗാന്ധി കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം എന്ന ആവശ്യവുമായി അനുയായികള്‍ രംഗത്തെത്തിയെങ്കിലും അവര്‍ അതിനു തയ്യാറായില്ല.

താന്‍ ഒരു വര്‍ഷക്കാലം ദുഖാചരണതിലാണെന്നും അതുവരെ ഒരു പദവിയും ഏറ്റെടുക്കില്ലന്നും അവര്‍ പ്രഖാപിച്ചു.  എങ്കിലും അധികാരമെല്ലാം ഗാന്ധി കുടുംബത്തിന്‍റെ നിര്‍ദ്ദേശം അനുസ്സരിച്ചയ്യിരുന്നു. അവസാനം സോണിയ ഗാന്ധിയെ കോണ്‍ഗ്രസ്‌ അധ്യക്ഷ ആയി അവരോധിച്ചു. അവര്‍ക്കുള്ള ഏക പരിഗണന രാജീവ്ഗാന്ധിയുടെ പത്നി എന്നതായിരുന്നു.
RAJIV

രാഷ്ട്രീയപരമായോ രാജ്യ തന്ത്രജ്ഞതയിലോ യാതൊരുവിധ പരിജ്ഞനവും ഇല്ലാത്ത ഒരു  വിദേശി വനിതയെ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ ആക്കുന്നതില്‍ പാര്ട്ടിക്കുള്ളിലെതന്നെ പല ഉന്നത നേതാക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. പലരും പാര്‍ട്ടി വിട്ടു പുതിയ പാര്‍ട്ടികള്‍ വരെ രൂപീകരിച്ചു. അര്‍ജുന്‍സിംഗ്‌, മൂപ്പനാര്‍, ശരദ് പവാര്‍, തുടങ്ങി സമുന്നത നേതാക്കള്‍ വിമര്‍ശനവുമായി കോണ്‍ഗ്രസിനെതിരെ പട പൊരുതിയെങ്കിലും അവസാനം അര്‍ജുന്‍ സിങ്ങും മൂപ്പനരുമൊക്കെ അവസാനം കോണ്‍ഗ്രസില്‍ എത്തിച്ചേര്‍ന്നു. പവാര്‍ മാത്രം പിടിച്ചുനിന്നു. അതും  മഹാരാഷ്ട്രയില്‍ മാത്രം ഒതുങ്ങി.

sonia
കേരളത്തിലാണെങ്കില്‍ നെഹ്രു കുടുംബ വഴച്ചക്കെതിരെ കടന്നപ്പള്ളി രാമചന്ദ്രനും ഒക്കെ ശബ്ദം ഉയര്‍ത്തി അദ്ദേഹം ഒറ്റയാന്‍ കോണ്‍ഗ്രസ്‌ ആയി നടക്കുന്നു. ഇടക്കുവെച്ചു തിരുത്തല്‍ വാദം ഉടലെടുത്തപ്പോള്‍ അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയനും കോണ്‍ഗ്രസ്സില്‍ കുടുംബ വാഴ്ചയെ എതിര്‍ത്തിരുന്നു. പക്ഷെ അതു കേരളത്തിലും ലീഡര്‍ കെ.കരുണാകരന്‍ തന്‍റെ  മകന്‍ കെ. മുരളീധരനെ പാര്‍ട്ടി പദവികള്‍ നല്‍കുന്നതിനോടുള്ള എതിര്‍പ്പയിട്ടയിരുന്നു. ഇന്നും അതേ ചോദ്യം കാര്‍ത്തികേയന്റെ കുടുംബത്തിനു നേരെ ഉയരുന്നു. ഇതിനെചോല്ലി കഴിഞ്ഞ കെ.പി.സി.സി യോഗത്തില്‍ ചില നേതാക്കള്‍ തുറന്ന്‍ അഭിപ്രായം പറഞ്ഞത് വളരെ ശ്രദ്ധേയമായി. കാര്‍ത്തികേയന്‍ പ്രധിനിധാനം ചെയ്യ്ത അരുവിക്കര സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

അവിടെ കാര്‍ത്തികേയന്റെ പത്നിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ്‌ നീക്കം ഇതു മനസ്സിലാക്കിയ ചില സീറ്റ് മോഹികളാണ് ഈ കുടുംബ വാഴ്ച അവസാനിപ്പിക്കണം എന്നും വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സീറ്റ് നല്‍കണമെന്നും തുറന്നടിച്ചത്.  ഏതായാലും ഈ കുടുംബ പരാഗണത്തിനു എളുപ്പം മാറ്റം സംഭവിക്കാന്‍ സാധ്യത ഇല്ല. കാരണം ഇപ്പോഴത്തെ സാഹചരിയത്തില്‍ ആ സീറ്റ് വിജയിക്കേണ്ടത് കോണ്‍ഗ്രസിന്‍റെ ആവശ്യമാണ്.

RahulGandhi

അതിനു സഹതാപ തരംഗം ഉണ്ടെങ്കിലെ പറ്റൂ.  അതിനുള്ള ഒറ്റ പോംവഴി കാര്‍ത്തികേയന്റെ കുടുംബത്തിലെ അങ്ങത്തെ തന്നെ വേണം..കാര്‍ത്തികേയന്‍ തന്‍റെ കുടുംബത്തില്‍ രാഷ്ട്രീയ പിന്‍ഗാമി ആയി മക്കളെ ആരെയും ഉയര്‍ത്തികൊണ്ടു വന്നിട്ടില്ല. അതിനു അദ്ദേഹം മുതിര്‍ന്നിട്ടും ഇല്ല. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന്റെ സീറ്റ് ജയിക്കണം എങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും ഒരാള്‍ വേണം.  അതാണിവിടെ അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് അതീതമായി സംഭവിക്കുന്നു എന്നതാണ് ദൌര്‍ഭാഗ്യകരം.